Sermon Outlines
Create Account
1-800-123-4999
×

Warning

JUser: :_load: Unable to load user with ID: 290

കരുണാര്‍ദ്രമായ സ്‌നേഹവും സൗഖ്യവും

Thursday, 30 January 2014 09:54
Rate this item
(1 Vote)

ഫെബ്രുവരി - 9
സൗഖ്യദായക ഞായര്‍
കരുണാര്‍ദ്രമായ സ്‌നേഹവും സൗഖ്യവും
യെശ. 42:1-9 സങ്കീ. 103:1-14
യാക്കോ. 5:13-18 മര്‍. 7:31-37


വചനം: നിങ്ങളില്‍ ദീനമായി കിടക്കുന്നവന്‍ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവര്‍ കര്‍ത്താവിന്റെ നാമത്തില്‍ അവനെ എണ്ണ പൂശി അവന്നു വേണ്ടി പ്രാര്‍ത്ഥിക്കട്ടെ. എന്നാല്‍ വിശ്വാസത്തോടുകൂടിയ പ്രാര്‍ത്ഥന ദീനക്കാരനെ രക്ഷിക്കും; കര്‍ത്താവു അവനെ എഴുന്നേല്‌പിക്കും; അവന്‍ പാപം ചെയ്‌തിട്ടുണ്ടെങ്കില്‍ അവനോടു ക്ഷമിക്കും (യാക്കോ-5:14,15).


സൗഖ്യമാക്കുന്ന ദൈവികസ്വഭാവം ബൈബിളില്‍ ആദി മുതല്‍ കാണുന്നു. ``ഞാന്‍ നിന്നെ സൗഖ്യമാക്കുന്ന യഹോവ'' (പുറ-15:26) എന്നു യിസ്രായേല്‍ ജനത്തോട്‌ പറയുന്ന ഉടമ്പടി മുതല്‍ ദൈവം തന്റെ ജനത്തെ പലപ്പോഴും സൗഖ്യമാക്കുന്നതായി കാണുന്നു. സങ്കീര്‍ത്തനത്തിലും (സങ്കീ-103:3, 107:20, 147:3), പ്രവചനത്തിലും (യിര-33:6, യെശ-53:3-5, 57:18,19, മലാ-4:2) പുതിയനിയമത്തിലും അനേകസ്ഥലങ്ങളില്‍ ഇത്‌ ദൃശ്യമാകുന്നു. യേശുക്രിസ്‌തുവിന്റെ പരസ്യ ശുശ്രൂഷയിലും, അപ്പൊസ്‌തലന്മാരുടെ പ്രവൃത്തിയിലും രോഗശാന്തി ശുശ്രൂഷ പ്രകടമായി കു. ഒടുവില്‍ വേദപുസ്‌തകം അവസാനിക്കുന്നതും യോഹന്നാന്‍ വെളിപ്പെടുത്തുന്ന രോഗശാന്തി നല്‍കുന്ന ഇലയുള്ള വൃക്ഷം നില്‍ക്കുന്ന ഒരു സ്വര്‍ഗ്ഗീയദര്‍ശനത്തോടുകൂടെയാണ്‌ (വെളി-22:2). ദൈവികരോഗശാന്തി സമഗ്രമായ രോഗശാന്തിയാണ്‌.
1. ശരീരത്തിന്‌ സൗഖ്യം (സങ്കീ-103:3, 1പത്രൊ-2:24, യെശ-53:5)
2. മനസ്സിന്‌ സൗഖ്യം (സങ്കീ-147:3)
3. ആത്മാവിന്‌ സൗഖ്യം (ഹോശെ-14:4). പിന്മാറ്റത്തിന്‌ ലഭിക്കുന്ന സൗഖ്യം കൊ്‌ അര്‍ത്ഥമാക്കുന്നത്‌ അതാണ്‌.
4. ദേശത്തിന്‌ സൗഖ്യം (2ദിന-7:14). നമ്മുടെ രാജ്യത്തിനും, രാഷ്‌ട്രീയ വ്യവസ്ഥിതിക്കും, സൗഖ്യം അത്യാവശ്യമാണ്‌.
5. ബന്ധങ്ങള്‍ക്കു സൗഖ്യം (എഫെ-2:13-15). കുടുംബങ്ങള്‍ക്കും, സുഹൃത്‌ ബന്ധങ്ങള്‍ക്കുമൊക്കെ നടക്കേ സൗഖ്യമാണിത്‌.
പല കാരണങ്ങളാല്‍ മനുഷ്യര്‍ക്കു രോഗങ്ങള്‍ കടന്നുവരുന്നു. മേല്‍പ്പറഞ്ഞ പലതരത്തിലെ രോഗങ്ങള്‍! മനുഷ്യന്റെ തിന്മപ്രവര്‍ത്തികളായ പാപം ആണ്‌ അതിന്‌ പ്രധാനകാരണം. പല അസന്മാര്‍ഗ്ഗിക സ്വഭാവങ്ങളും രോഗങ്ങളെ വിളിച്ചുവരുത്തുന്നു. നമുക്കു ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യത്തെ ദുര്‍വിനിയോഗം ചെയ്യുകയും വഴിവിട്ട ജീവിതം നയിക്കുകയും ചെയ്യുന്നത്‌ ഒരു വ്യക്തിക്കു മാത്രമല്ല, ഒരു സമൂഹത്തിനു തന്നെ രോഗം വരാന്‍ കാരണമുണ്ടാക്കുന്നു (യെശ-59:1,2, റോ-1:24-27, 1കൊ-11:28,29,30, കൊ-1:15). വി.പൗലൊസിന്‌ ജഡത്തില്‍ ശൂലം നല്‍കിയത്‌ ദൈവം അറിഞ്ഞിട്ടുതന്നെയായിരുന്നു. അദ്ദേഹം നിഗളിച്ചുപോകാതിരിക്കേതിന്‌ എന്നാണ്‌ താന്‍ പറയുന്നത്‌ (2കൊ-12:7-9). ഇയ്യോബിന്‌ രോഗം വന്നതും ദൈവം അറിഞ്ഞിട്ടായിരുന്നു (ഇയ്യോ-1,2 അധ്യായങ്ങള്‍). എന്നാല്‍ പൈശാചികശക്തികളാല്‍ രോഗമുണ്ടാകാം എന്നും പറയപ്പെടുന്നു. പതിനെട്ടുവര്‍ഷം കൂനിയായിരുന്ന സ്‌ത്രീയിലുള്ള രോഗാത്മാവിന്റെ (ലൂ-13:11) ബന്ധനത്തെ കര്‍ത്താവ്‌ അഴിച്ചുവെന്നാണ്‌ ലൂക്കൊസ്‌ രേഖപ്പെടുത്തുന്നത്‌. തിന്മയുടെ ഇപ്രകാരമുള്ള ശക്തികളാലും രോഗം ഉണ്ടാകുന്നു. ഇന്നത്തെ സാഹചര്യത്തില്‍, അന്തരീക്ഷ മലിനീകരണത്താല്‍ അനേകരോഗങ്ങള്‍ വരുന്നു. നിരപരാധികളായ കുട്ടികള്‍ മുതല്‍ വാര്‍ദ്ധക്യത്തിലുള്ളവര്‍ വരെ മാരകരോഗങ്ങള്‍ക്കു അടിമകള്‍ ആകുന്നു. ഭൂമിയെ പരിപാലിക്കാന്‍ ദൈവം മനുഷ്യനെ ഏല്‌പിച്ചു (ഉ-2:15). എന്നാല്‍ മനുഷ്യന്‍ ഭൂമിയെ പരമാവധി ചൂഷണം ചെയ്‌തു. തന്മൂലം ഭൂമിയുടെ സന്തുലിതാവസ്ഥ വെല്ലുവിളിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ ജലം മലിനപ്പെട്ടു. മണ്ണു മലിനപ്പെട്ടു. തോടും, നദിയും, കുളവും, അരുവിയും, കിണറും അപ്രത്യക്ഷമായി. വായു മലിനപ്പെട്ടു. ഭക്ഷണങ്ങളിലും, പച്ചക്കറിയിലും രാസവസ്‌തുക്കളാണ്‌. ഇതിന്റെ പരിണിതഫലം മനുഷ്യന്‍ അനുഭവിക്കുന്നു. പരിസ്ഥിതിവാദികള്‍ ഒരുവശത്ത്‌ ശബ്‌ദം ഉയര്‍ത്തുന്നുവെങ്കിലും മറുവശത്തു തിന്മയില്‍ നിന്നു തിന്മയിലേക്കും, തെറ്റില്‍ നിന്നു തെറ്റിലേക്കും നമ്മുടെ ഭൂമിയുടെ അവസ്ഥ പോയിക്കൊണ്ടിരിക്കുന്നു. അങ്ങനെ മലിനീകരണം അനേക രോഗങ്ങള്‍ക്കു കാരണമായി.
ഇവിടെയാണ്‌ നാം ദൈവമുഖം തേടേണ്ടത്‌. ഒരു സമഗ്രസൗഖ്യത്തിനുവേണ്ടി നമുക്കു ദൈവത്തിലാശ്രയിക്കുകയും ലോകത്തിന്‌ സൗഖ്യം വരുവാന്‍ നമുക്കു പ്രാര്‍ത്ഥിക്കുകയും, യത്‌നിക്കുകയും ചെയ്യാം.

 

1. സമഗ്രമായ സൗഖ്യം യെശ-42:1-9


മുന്‍സൂചിപ്പിച്ചതുപോലെ ശരീരത്തിനും മനസ്സിനും ആത്മാവിനും ദേശത്തിനും ബന്ധങ്ങള്‍ക്കും സമൂഹത്തിനും നല്‍കുന്ന ഒരു സമഗ്രമായ സൗഖ്യമാണ്‌ വേദപുസ്‌തകം വിഭാവനം ചെയ്യുന്നത്‌. ക്രിസ്‌തുവിന്റെ നസ്രത്തിലെ പ്രഖ്യാപിത നയവും വ്യക്തമാക്കുന്നത്‌ ഇതാണ്‌ (ലൂ-4:18-19). യെശയ്യാവ്‌ ദൈവത്തിന്റെ ദാസനെക്കുറിച്ച്‌ ഇപ്രകാരം പറയുന്നു: ``കുരുട്ടു കണ്ണുകളെ തുറപ്പാനും ബദ്ധന്മാരെ കുറയില്‍നിന്നും അന്ധകാരത്തിലിരിക്കുന്നവരെ കാരാഗൃഹത്തില്‍ നിന്നും വിടുവിപ്പാനും യഹോവയായ ഞാന്‍ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു'' (യെശ-42:6,7, 61:1-3). ഈ വിടുതല്‍ ഒരു സമഗ്രവിമോചനമായി നാം ദര്‍ശിക്കുന്നു. 


2. രോഗിയുടെ സൗഖ്യത്തിനായി വീട്‌ പൊളിക്കപ്പെട്ടു മര്‍-2:1-12


പക്ഷവാതക്കാരന്റെ സൗഖ്യത്തിനായി, അവനെ യേശുവിന്റെ അടുക്കല്‍ എത്തിക്കുവാനായി കഫര്‍ന്നഹൂമിലെ വീട്‌ പൊളിക്കപ്പെട്ടു (മര്‍-2:1-12). നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്കായി തകര്‍ക്കപ്പെടുവാന്‍ ഏല്‌പിക്കുമ്പോള്‍ ദൈവം നമ്മെ ഉപയോഗിക്കുകയും നാം സൗഖ്യത്തിന്റെ വാഹകരായി തീരുകയും ചെയ്യും. നമ്മുടെ ഭവനവും, സഭയും സമൂഹത്തിന്‌ സൗഖ്യത്തിന്‌ കാരണമായി തീരണം. അതിനായി നമ്മെ സമര്‍പ്പിയ്‌ക്കാം.


3. സഭ: രോഗശാന്തിയുടെ കേന്ദ്രം യാക്കോബ്‌ 5:13-18


യേശുക്രിസ്‌തുവിന്റെ സഹോദരനും, ക്രൈസ്‌തവസഭയുടെ ആദ്യത്തെ ബിഷപ്പുമായ യാക്കോബാണ്‌ ആദ്യത്തെ പുതിയ നിയമപുസ്‌തകത്തിന്റെ കര്‍ത്താവ്‌ എന്ന്‌ കരുതപ്പെടുന്നു. (യാക്കോബിന്റെ ലേഖനം). അദ്ദേഹം അന്നത്തെ ക്രൈസ്‌തവ സമൂഹത്തെ ഉപദേശിക്കുന്നത്‌ ഇപ്രകാരമാണ്‌. സഭയില്‍ നിന്നു മൂപ്പന്മാര്‍ വന്നു രോഗിയായി കിടക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം (യാക്കോ-5:14-16). രോഗികളെ സന്ദര്‍ശിക്കുകയെന്നത്‌ സഭയിലെ മൂപ്പന്മാരുടെ ഒരു ശുശ്രൂഷയാണ്‌. രോഗികളോടൊപ്പം സമയം ചെലവിടാന്‍, അവര്‍ക്കു സ്‌നേഹത്തിന്റെ ഒരു സ്‌പര്‍ശനം നല്‍കാന്‍, അവര്‍ക്കുവേണ്ടി വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കാന്‍, അങ്ങനെ നാം സൗഖ്യത്തിന്റെ ചാനലുകളായി മാറുന്നു. വിവിധതരം രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഈ കാലങ്ങളില്‍ സഭയുടെ ഇത്തരം ശുശ്രൂഷകളും വളരണം. ആതുരസേവനങ്ങളും, ദൈവം നമുക്കു നല്‍കിയിരിക്കുന്ന വൈദ്യശാസ്‌ത്രരംഗത്തെ വളര്‍ച്ചയേയും ഇത്തരുണത്തില്‍ കൃതാര്‍ത്ഥതയോടെ ഓര്‍ക്കേതാണ്‌. നിസ്വാര്‍ത്ഥമായി ഈ മേഖലയില്‍ സേവനം ചെയ്യുന്നവരേയും ഓര്‍ത്ത്‌ നമുക്കു ദൈവത്തിന്‌ സ്‌തോത്രം ചെയ്യാം.


രോഗം പ്രയാസങ്ങളാല്‍ - ഞാന്‍
ക്ഷീണിതനായിടുമ്പോള്‍
എന്നെ താങ്ങി കരങ്ങളില്‍ കാത്തിടും
യേശു അരികിലുണ്ട്- ആശ്വാസദായകനായ്‌


പ്രാര്‍ത്ഥന : ആര്‍ദ്രവാനായ ദൈവമേ, ചതഞ്ഞ ഓട ഒടിച്ചുകളയാത്തവനും, പുകയുന്ന തിരി കെടുത്തികളയാത്തവനും, ഞങ്ങളുടെ സകലരോഗങ്ങളും സൗഖ്യമാക്കുന്നവനുമായുള്ളോവേ, ഞങ്ങളുടെ അനര്‍ത്ഥകാലത്ത്‌ ഞങ്ങളെ താങ്ങിനടത്തുകയും ഞങ്ങളുടെ രോഗങ്ങളെ സൗഖ്യമാക്കുകയും ചെയ്യേണമേ, അതിലധികമായി അങ്ങയുടെ സൗഖ്യദായക ശുശ്രൂഷയുടെ ചാലകങ്ങളാകുവാന്‍ സ്‌നേഹാര്‍ദ്രമായ ഒരു ഹൃദയവും, ശ്രദ്ധാപൂര്‍വ്വമായ കാതുകളും, പ്രാര്‍ത്ഥനാനിരതമായ അധരങ്ങളും ഞങ്ങള്‍ക്കു നല്‍കേണമേ. അങ്ങനെ ഞങ്ങളുടെ ആരോഗ്യം പുന:സ്ഥാപിക്കപ്പെടുകയും ഞങ്ങള്‍ നടന്നും തുള്ളിയും അങ്ങയെ മഹത്വപ്പെടുത്തുകയും ചെയ്യുമാറാകട്ടെ. അങ്ങയോടും പരിശുദ്ധാത്മാവിനോടും കൂടെ ഇന്നും എന്നേക്കും കാലാവസാനം കൂടാതെ ജീവിച്ചു വാഴുന്ന ക്രിസ്‌തുവഴി ഞങ്ങളപേക്ഷിക്കുന്നു. ആമേന്‍


ഫലിതം


� വസന്ത പിടിച്ച കോഴിയെ പ്രാര്‍ത്ഥിക്കാനായി കൊണ്ടുവന്നതായിരുന്നു അമ്മച്ചി. അച്ചന്‍ പുസ്‌തകമൊക്കെ തുറന്ന്‌ ആഘോഷമായി പ്രാര്‍ത്ഥിച്ചു. വീട്ടിലെത്തുന്നതിനേക്കാള്‍ മുമ്പേ കോഴി പരേതയായി. കലുതുള്ളിയവര്‍ മടങ്ങിയെത്തി. അച്ചന്‍ പറഞ്ഞു; അങ്ങനെയാവാന്‍ വഴിയില്ലല്ലോ. പിന്നെ പ്രാര്‍ത്ഥനാപുസ്‌തകമൊക്കെയെടുത്ത്‌ പരിശോധിച്ചു. ``ചെറിയൊരു അബദ്ധം പറ്റി. കുതിരക്കുള്ള ആശീര്‍വാദമാണ്‌ കോഴിക്ക്‌ കൊടുത്തത്‌. ഓവര്‍ഡോസ്‌ വീട്ടിലായാലും... പള്ളിയിലായാലും അപകടകരമാണ്‌.

� പള്ളിയില്‍ വന്നവരെ ഒന്നു പേടിപ്പിക്കാന്‍ ഒരിക്കല്‍ സാത്താന്‍ തീരുമാനിച്ചു. എല്ലാവരും പള്ളിയില്‍ ഇരിക്കുമ്പോള്‍ സാത്താന്‍ അലറി കൂവി പ്രത്യക്ഷപ്പെട്ടു. സാത്താന്റെ രൂപം കണ്ട് എല്ലാവരും ഭയപ്പെട്ട്‌ ഇറങ്ങിയോടി. ഒരാള്‍ മാത്രം ധൈര്യപൂര്‍വ്വം ഒന്നുംകൂസാതെ അവിടെതന്നെ ഇരുന്നു. കണ്‍ഫ്യൂഷനായ സാത്താന്‍ അയാളുടെ അടുക്കല്‍ വന്നു ചോദിച്ചു ``എന്താ നിനക്ക്‌ എന്നെ പേടിയില്ലേ'' അയാള്‍ മറുപടി പറഞ്ഞു: ``എന്ത്‌ പേടിക്കാനാ. നിന്റെ അനുജത്തിയെ അല്ലേ ഞാന്‍ കല്യാണം കഴിച്ച്‌ കഴിഞ്ഞ മുപ്പത്‌ വര്‍ഷമായി ജീവിക്കുന്നത്‌''.

 

 

 

Menu