Sermon Outlines
Create Account
1-800-123-4999
×

Warning

JUser: :_load: Unable to load user with ID: 290

വിശ്വാസത്തിന്റെ വീണ്ടെടുക്കലും പുനരുജ്ജീവനവും

Thursday, 23 October 2014 04:41
Rate this item
(0 votes)

ഒക്‌ടോബര്‍ 26

വിശ്വാസത്തിന്റെ വീണ്ടെടുക്കലും പുനരുജ്ജീവനവും

Re-discovering and Re-living the Faith

2ദിന. 34:8-21   സങ്കീ. 46

വെളി. 2:1-7       യോഹ. 2:12-22

ധ്യാനവചനം: എങ്കിലും നിന്റെ ആദ്യസ്‌നേഹം വിട്ടുകളഞ്ഞു എന്നു  ഒരു കുറ്റം നിന്നെക്കുറിച്ചു പറവാനുണ്ടു. നീ ഏതില്‍നിന്നു വീണിരിക്കുന്നു എന്ന് ഓര്‍ത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്ക; അല്ലാഞ്ഞാല്‍ ഞാന്‍ വരികയും നീ മാനസാന്തരപ്പെടാഞ്ഞാല്‍ നിന്റെ നിലവിളക്കു അതിന്റെ നിലയില്‍നിന്നു നീക്കുകയും ചെയ്യും (വെളി-2:4,5).

ക്രിസ്തീയ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടത് വിശ്വാസത്തിന്റെ വളര്‍ച്ചയാണ്. ഒരു നവജീവിതത്തിലേയ്ക്ക് സമര്‍പ്പിക്കപ്പെടുന്ന വ്യക്തികള്‍ വിശ്വാസത്തിലും ആത്മീയപക്വതയിലും വളരണമെന്നതാണ് വേദപുസ്തകത്തിന്റെ ഉപദേശം. ഒരു ശരീരം വളരുന്നതുപോലെ, ശൈശവദശയില്‍നിന്ന്  മുതിര്‍ന്ന അവസ്ഥയിലേക്ക് ക്രിസ്തുവെന്ന തലയോളം വളരുവാന്‍ വേദപുസ്തകത്തില്‍ ആഹ്വാനമുണ്ട്. എപ്പോഴെല്ലാം ജനം പാപത്തിന്റെ വഴിയിലേക്കും അധാര്‍മ്മികതയിലേയ്ക്കും തിരിഞ്ഞുവോ അപ്പോഴൊക്കെ ദൈവം അവരെ ശിക്ഷിക്കുകയും തന്റെ വഴിയിലേയ്ക്ക് അവരെ മടക്കിക്കൊണ്ടുവരികയും ചെയ്തതായി യഹൂദന്മാരുടെ ചരിത്രത്തില്‍ കാണുവാന്‍ കഴിയും. യോശീയാവ് എട്ടു വയസ്സായപ്പോള്‍ രാജാവായി. അദ്ദേഹത്തിലൂടെ നടന്ന ഒരു നവീകരണമാണ് 2ദിന-34:8-21-ല്‍ വായിച്ചത്. ദൈവത്തിന്റെ ന്യായപ്രമാണപ്രകാരമുള്ള ജീവിതം നയിക്കുവാന്‍ ആഹ്വാനം നല്‍കപ്പെട്ടു. അങ്ങനെ രാജാവും കൂട്ടരും അനുതപിക്കുകയും ദൈവത്തിങ്കലേയ്ക്ക് തിരികയും ചെയ്തു. ഇതുപോലുള്ള അനേകസംഭവങ്ങള്‍ വേദപുസ്തകത്തില്‍ കാണുവാന്‍ കഴിയും. ഒരു നവജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്നത് ദൈവവചനത്തിന്റെ ഉപദേശമാണ്. അവിടെയാണ് നവീകരണവും ഉണര്‍വ്വും ആരംഭിക്കുന്നത്. 

1.യോശീയാവിന്റെ നവീകരണം (2ദിന-34:8-21)

യഹൂദയുടെ പതിനാറാമത്തെ രാജാവാണ് യോശീയാവ് (ബി.സി.640-609). ആമോന്റെ പുത്രനായ യോശീയാവ് എട്ടാമത്തെ വയസ്സില്‍ രാജാവായി. മുപ്പത്തിയൊന്നു വര്‍ഷം അദ്ദേഹം യഹൂദ ഭരിച്ചു (2രാജാ-21:26, 22:1, 2ദിന-34). അദ്ദേഹത്തിന്റെ വാഴ്ചയുടെ എട്ടാം ആണ്ടില്‍ ദൈവ വഴി അന്വേഷിക്കുവാന്‍ തുടങ്ങി. തന്റെ ഇരുപതാം വയസ്സില്‍ യഹൂദയേയും യരുശലേമിനെയും വെടിപ്പാക്കുവാന്‍ തുടങ്ങി. തന്റെ ഇരുപത്തിയാറാം വയസ്സില്‍ ആലയത്തില്‍നിന്നു  ന്യായപ്രമാണം കണ്ടെടുത്തപ്പോള്‍ (2രാജാ-22:8, 2ദിന-34:14,15) പുസ്തകത്തിലെ സന്ദേശങ്ങള്‍ വായിക്കുകയും അനുതപിക്കുകയും ചെയ്തു. ജനത്തെ മുഴുവന്‍ ആലയത്തില്‍ വിളിച്ചുകൂട്ടി നിയമപുസ്തകം വായിച്ചു കേള്‍പ്പിച്ചു. ദേവാലയം ശുദ്ധീകരിക്കുകയും അന്യദേവന്മാരുടെ ബലിപീഠങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. തനിക്കു മുമ്പുണ്ടായിരുന്ന യെരോബെയാം ബെഥേലില്‍ നിര്‍മ്മിച്ചിരുന്ന യാഗപീഠവും പൂജാഗിരിയും ഇടിച്ചുകളഞ്ഞു. പൂര്‍ണ്ണമായ വിശുദ്ധീകരണത്തിനുശേഷം ജനം പെസഹ ആചരിച്ചു. ഇതുപോലൊരു പെസഹ യഹൂദാരാജാക്കന്മാരുടെയോ യിസ്രായേല്‍ രാജാക്കന്മാരുടേയോ കാലത്ത് നടന്നിട്ടില്ല എന്നു രേഖപ്പെടുത്തിയിരിക്കുന്നു (2രാജാ-23:22, 2ദിന-35:1-18). യിരെമ്യാവിന്റെയും സെഫന്യാവിന്റെയും പ്രവചനങ്ങളിലും യോശീയാവിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ട്. പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണശക്തിയോടും കൂടെ മോശെയുടെ ന്യായപ്രമാണപ്രകാരമൊക്കെയും യഹോവയിങ്കലേക്ക് തിരിഞ്ഞ ഒരു രാജാവ് മുമ്പുണ്ടായിരുന്നില്ല, പിമ്പ് ഒരുത്തന്‍ എഴുന്നേറ്റിട്ടുമില്ല (2രാജാ-23:25) എന്നാണ് അദ്ദേഹത്തെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുപോലുള്ളൊരു ശുദ്ധീകരണവും നവീകരണവും പുനരുജ്ജീവനും നമുക്കുണ്ടാകണം.   

2.യേശു ദൈവാലയത്തെ ശുദ്ധീകരിക്കുന്നു (യോഹ-2:12-22)

യോഹ-2:12-22-ല്‍ യേശു യെരുശലേം ദൈവാലയത്തെ ശുദ്ധീകരിക്കുന്നതാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദൈവാലയത്തില്‍ നടക്കുന്ന കച്ചവടത്തെയും പൊന്‍ വാണിഭത്തെയും ക്രിസ്തു അട്ടിമറിക്കുന്നു. എന്ത് അധികാരത്തോടെയാണ് ഇത് ചെയ്യുന്നതെന്ന്  യഹൂദന്മാര്‍ തന്നോടു ചോദിച്ചപ്പോള്‍ ''ഈ മന്ദിരം പൊളിക്കുവിന്‍ ഞാന്‍ മൂന്നു ദിവസംകൊണ്ട് ഇതിനെ പണിയും'' എന്നു പറയുന്നു (യോഹ-2:19). എന്നാല്‍ തന്റെ ശരീരമെന്ന ആലയത്തെക്കുറിച്ചത്രെ പറയുന്നതെന്ന് യോഹന്നാന്‍ രേഖപ്പെടുത്തുന്നു (യോഹ-2:21). അടയാളപരമായി സന്ദേശം തരുന്ന യോഹന്നാന്‍ ഈ സംഭവം എഴുതുന്നതും അടയാളപരമായ ഒരു സന്ദേശം നല്‍കുവാനാണ്. നാമാണ് ദൈവത്തിന്റെ മന്ദിരം. അതു ശുദ്ധീകരിക്കപ്പെടണം. ഉള്ളിലെ തിന്മകളും ദൈവവിരോധമായ മനോഭാവങ്ങളും മാറണം. അതാണ് യഥാര്‍ത്ഥ മാനസാന്തരവും നവജീവിതവും. വി.പൗലൊസ് പറയുന്നു: ഒരുത്തന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടിയാകുന്നു പഴയതു കഴിഞ്ഞുപോയി (2കൊരി-5:17). 

3.പുനര്‍ജീവനിലേയ്ക്കുള്ള വിളി (വെളി-2:1-7)

എഫെസോസ് സഭയോട് അവരുടെ ആദ്യസ്‌നേഹത്തിലേയ്ക്ക് മടങ്ങിവരുവാനായി ക്രിസ്തു നല്‍കുന്ന ഉപദേശമായിട്ടാണ് യോഹന്നാന്‍ അപ്പൊസ്തലന്‍ ഈ ഭാഗം എഴുതിയിരിക്കുന്നത്. എത്ര ഉയരത്തില്‍ നിന്നാണ് ഇവര്‍ വീണിരിക്കുന്നത്. ഒരു വശത്ത് പല നന്മകളും ഉണ്ട്. എന്നാല്‍ ആദ്യസ്‌നേഹത്തിലേയ്ക്ക് അഥവാ പുനര്‍ജീവനിലേയ്ക്ക് ക്ഷണിക്കുന്നു. 

4. പുനര്‍ജീവന്റെ അനുഗ്രഹങ്ങള്‍ (സങ്കീ-46)

വിശ്വാസജീവിതം അനുഗ്രഹിക്കപ്പെട്ട ഒരു ജീവിതമാണ്. അതിന്റെ പത്ത് പ്രകടനങ്ങളെക്കുറിച്ച് സങ്കീ-46-ല്‍ വായിക്കുന്നു. 

  • ദൈവം നമ്മുടെ സങ്കേതവും ബലവുമാണ്
  • കഷ്ടങ്ങളില്‍ അവിടുന്ന് ഏറ്റവും അടുത്ത തുണയാണ്
  • പ്രതികൂലങ്ങളുടെ മദ്ധ്യേ നാം ഭയപ്പെടുകയില്ല
  • ദൈവത്തിന്റെ നദിയും തോടും നമ്മെ ഐശ്വര്യംകൊണ്ട് സന്തോഷിപ്പിക്കുന്നു
  • പ്രതികൂലങ്ങളുടെ മദ്ധ്യേ ദൈവം കൂടെയുണ്ട്
  • തക്കസമയത്ത് ദൈവം സഹായിക്കുന്നു
  • എല്ലാ പ്രതികൂലങ്ങളെയും ദൈവം നശിപ്പിക്കുന്നു
  • മിണ്ടാതിരുന്നു ദൈവത്തെ അറിയുക
  • ജാതികളുടെ ഇടയില്‍ ഉന്നതനാക്കി നിര്‍ത്തും
  • സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ട്, യാക്കോബിന്റെ ദൈവം നമ്മുടെ ദുര്‍ഗ്ഗമാകുന്നു

                 നന്മയും പൂര്‍ണ്ണപ്രസാദവുമുള്ള

                 നിന്‍ഹിതമെന്തെന്നു ഞാനറിയുവാന്‍

                എന്‍മനം പുതുക്കിമാറിടുന്നു നിത്യം

                 നിന്ദ്യമാണെനിക്കീ ലോക ലാവണ്യം

പ്രാര്‍ത്ഥന

ഞങ്ങളുടെ സങ്കേതവും ബലവുമായ ദൈവമേ, കഷ്ടങ്ങളില്‍ ഏറ്റവും അടുത്ത തുണയായിരിക്കുന്നവനേ, അങ്ങയുടെ ആലയത്തെക്കുറിച്ചുള്ള എരിവും, നീതിക്കും സത്യത്തിനും വേണ്ടി തീവ്രതയുമുള്ളവരായി, വിശ്വാസജീവിതത്തിലൂടെ നിരന്തരം അങ്ങയെ അന്വേഷിക്കുന്നവരായി അങ്ങയുടെ ദൈവരാജ്യമൂല്യങ്ങളുടെ പൊരുളുകള്‍ വീണ്ടും കണ്ടെത്തുവാന്‍ സഹായിക്കേണമേ. അങ്ങനെ ഞങ്ങള്‍ക്ക് യാത്രാമദ്ധ്യേ എവിടെയോ നഷ്ടപ്പെട്ടുപോയ ആദ്യസ്‌നേഹം വീണ്ടെടുക്കുവാന്‍ സാധിക്കുമല്ലോ. അങ്ങയോടും പരിശുദ്ധാത്മാവിനോടും കൂടെ ഇന്നും എന്നേക്കും കാലാവസാനം കൂടാതെ ജീവിച്ചു വാഴുന്ന ക്രിസ്തുവഴി ഞങ്ങളപേക്ഷിക്കുന്നു. ആമേന്‍

  • അയാള്‍ക്ക് ലോട്ടറിയടിച്ചു. മുപ്പതുലക്ഷം രൂപയാണ്. ടിക്കറ്റുമായി വന്നയാള്‍ നിരാശാഭരിതനായി. ''പത്തുലക്ഷം നികുതിയാണ്. ഇരുപതുലക്ഷം നിങ്ങള്‍ക്ക് കൊണ്ടുപോകാം.'' അയാള്‍ പറഞ്ഞു: ചതിയാണിത്. മുപ്പതു പറഞ്ഞിട്ട്, ഇരുപതു വെച്ചു നീട്ടുന്നോ. ഒരു കാര്യം ചെയ്യു. എന്റെ ടിക്കറ്റ് തിരികെയെടുത്ത് എന്റെ പത്തുരൂപ തിരികെ തന്നാല്‍ മതി.

  • അയാള്‍ സങ്കടപ്പെട്ടാണ് ഓഫീസിലെത്തിയത്. എന്റെ ഭാര്യയെക്കൊണ്ട് തോറ്റു. ഒരു ശ്രദ്ധയുമില്ല. ഇന്നു രാവിലെയും എനിക്ക് അവളോട് വഴക്കിടേണ്ടതായി വന്നു. ഇതെന്തു പറ്റി? ബ്രെക്ക് ഫാസ്റ്റിന് രണ്ടു മുട്ടയെടുത്തു കൊടുത്ത് ഞാന്‍ അവളോട് ഒരെണ്ണം ബുള്‍സ് ഐ ഉണ്ടാക്കാനും മറ്റൊന്നു പുഴുങ്ങിത്തരാനും പറഞ്ഞു. എന്നിട്ടവള്‍ ബുള്‍സ് ഐയുടെ മുട്ടയെടുത്ത് പുഴുങ്ങി. പുഴുങ്ങേണ്ട മുട്ടയെടുത്ത് ബുള്‍സ്ഐ ഉണ്ടാക്കുകയും.... എങ്ങനെ സഹിക്കും?

 

 

 

 

 

 

 

 

 

 

 

Menu