ധ്യാനവചനം:
യേശു അവനോടു: പോക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുുന്നു എന്നു പറഞ്ഞു. ഉടനെ അവന്‍ കാഴ്ച പ്രാപിച്ചു യാത്രയില്‍ അവനെ അനുഗമിച്ചു (മര്‍-10:52).
ദൈവം തന്റെ പുത്രനായ യേശുവിനെ ലോകത്തിലേക്കു അയച്ചു മനുഷ്യന് നിത്യജീവന്‍ നല്‍കി. ദൈവത്തോട് ശത്രുത്വമായിരുന്ന മനുഷ്യനെ യേശുക്രിസ്തുവിന്റെ ക്രൂശുമരണത്തിലൂടെ ദൈവത്തോടടുപ്പിച്ചു. അങ്ങനെ ക്രൂശ് അനുരഞ്ജനത്തിന്റേയും ക്ഷമയുടെയും സ്‌നേഹത്തിന്റെയും അടയാളമായിതീര്‍ന്നു. അതുകൊണ്ടാണ് ക്രൂശിലൂടെ ക്രിസ്തു മനുഷ്യനെ ദൈവത്തോടുള്ള ബന്ധത്തെ പുനഃസ്ഥാപിക്കുന്നു എന്നു പറയുന്നത്. ക്രൂശിനെ കുറിക്കുന്ന സ്റ്റൗറൊസ് എന്ന ഗ്രീക്കുപദം 28 പ്രാവശ്യവും ക്രൂശിക്കുക എന്ന ക്രിയയുടെ ഗ്രീക്കുപദമായ സ്റ്റൗറോ 46 പ്രാവശ്യവും പുതിയനിയമത്തില്‍ കാണാം. ഈജിപ്തിലും (ഉല്പ-40:19), കാര്‍ത്തേജിലും പാര്‍സ്യയിലും (എസ്ഥേ-7:10) അശൂരിലും ഗ്രീസിലും റോമിലും മരത്തിന്മേലും ക്രൂശിലും തൂക്കിക്കൊല്ലുന്ന സമ്പ്രദായം നിലനിന്നിരുുന്നു. സോര്‍ കീഴടക്കിയതിനുശേഷം പട്ടണത്തെ പ്രതിരോധിച്ച 2000 പേരെ ക്രൂശിക്കുന്നതിനു അലക്‌സാണ്ടര്‍ ചക്രവര്‍ത്തി കല്പന കൊടുത്തതായി ചരിത്രത്തില്‍ തെളിവുണ്ട്. അടിമകളേയും, അധമകുറ്റവാളികളെ അല്ലാതെ റോമാപൗരന്മാരെ ക്രൂശിച്ചിരുന്നില്ല. ക്രൂശീകരണം നിര്‍ത്തലാക്കിയത് കോസ്റ്റന്‍ന്റയിന്‍ ചക്രവര്‍ത്തിയായിരുന്നപ്പോഴാണ്. പഴയനിയമകാലത്ത് വധിച്ചശേഷം മരത്തില്‍ തൂക്കുന്ന രീതിയുണ്ടായിരുന്നു (ആവ-21:22, സംഖ്യാ-25:4) മറ്റുള്ളവര്‍ക്കു താക്കീതായി ശവത്തെ മരത്തില്‍ തൂക്കുമായിരുന്നു (ആവ-21:22,23; യോശു-10:26, ഗലാ-3:13).
പൗലൊസ് പറയുന്നത് ക്രൂശ് ഏറ്റവും നിന്ദ്യമായിരുന്നെങ്കിലും വിശ്വാസികളുടെ ദൃഷ്ടിയില്‍ അത് അമൂല്യവും വിശുദ്ധവുമായിത്തീര്‍ന്നുവെന്നാണ് (1കൊ-1:18). ക്രൂശ് അനുരഞ്ജനത്തിന്റെ അടയാളമായിത്തീര്‍ന്നു (2കൊ-5:19, എഫെ-2:14-16). ക്രൂശിന്റെ മറ്റുചില പ്രത്യേകതകളെ നമുക്കു നോക്കാം.
ശ. ഐക്യത്തിന്റെ അടയാളം: ക്രൂശിലൂടെ ദൈവം പ്രപഞ്ചത്തെ സകലത്തേയും തന്നോട് നിരപ്പിച്ചു സമാധാനം ഉണ്ടാക്കി (കൊലൊ-1:20). ചട്ടങ്ങളാല്‍ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കൈയെഴുത്തു മായിച്ച് ക്രൂശില്‍ തറച്ച് നടുവില്‍നിന്നു നീക്കിക്കളഞ്ഞു (കൊ-2:14)
ശശ. ജയത്തിന്റെ അടയാളം (കൊ-2:15)
ശശശ. ദൈവജ്ഞാനത്തിന്റെ അടയാളം (1കൊ-1:18,23)
ശ്. ശാപം മാറ്റി അനുഗ്രഹം നല്‍കിയ അടയാളം (ആവ-21:23, ഗലാ-3:13)
സീയോന്റെ പ്രവാസികളെ യഹോവ മടക്കി വരുത്തുന്നു (സങ്കീ-126:1). കണ്ണുനീരോടെ വിതെക്കുവര്‍ ആര്‍പ്പോടെ കൊയ്യുുന്നു (സങ്കീ-126:5). വിത്തു ചുമന്ന് കരഞ്ഞും വിതെച്ചും കൊണ്ട് നടക്കുന്നു കറ്റ ചുമന്നും ആര്‍ത്തും കൊണ്ടുവരുന്നു (സങ്കീ-126:7). നഷ്ടപ്പെട്ടുപോകുന്നതും ചിതറിപ്പോകുന്നതും പുനഃസ്ഥാപിക്കുന്ന ഒരു ദൈവികപ്രവര്‍ത്തിയാണ് ഈ വചനങ്ങളില്‍ നാം കാണുന്നത്.
1. പുനഃസ്ഥാപനം ഇയ്യോബിന്റെ ജീവിതത്തില്‍ (ഇയ്യോ-42:10-17)
ആരോഗ്യവും ബന്ധങ്ങളും സമ്പത്തും എല്ലാം ഇയ്യോബിന് നഷ്ടമായി. തന്നെ ആശ്വസിപ്പിക്കാന്‍ വന്ന സ്‌നേഹിതന്മാരായ എലീഫസ്, ബില്‍ദാദ്, സോഫര്‍ എന്നിവരുടെ വാക്കുകളും ഇയ്യോബിന് മുള്ളുകള്‍ പോലെയായിരുന്നു. ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു പോകാതെ ദൈവാശ്രയത്തില്‍ നിലനിന്ന ഇയ്യോബിനെ ദൈവം അനുഗ്രഹിക്കുകയും നഷ്ടമായതെല്ലാം മടക്കിക്കൊടുക്കുകയും ചെയ്ത കഥയാണ് ഇയ്യോബിന്റെ പുസ്തകം. കഷ്ടങ്ങളിലൂടെയും പീഡനങ്ങളിലൂടെയും കടന്നുപോകുന്ന വിശ്വാസികള്‍ക്ക് ഏറെ പ്രത്യാശ നല്‍കുന്ന ഒരു സന്ദേശമാണിത് -''അവന്റെ സ്ഥിതിക്ക് യഹോവ ഭേദം വരുത്തി. മുന്‍പ് ഉണ്ടായിരുതൊക്കെയും ഇരട്ടിയായി മടക്കിക്കൊടുത്തു'' (42:10). ക്രിസ്തുവിന്റെ ക്രൂശിലൂടെ നമുക്ക് ലഭിച്ചത് ഭൗതിക അനുഗ്രഹങ്ങളിലുപരി ആത്മീയപുനഃസ്ഥാപിക്കലാണ്.
2. ക്രൂശിലൂടെയുള്ള പുന:സ്ഥാപനം (എഫെ-2:1-16)
ദൈവത്തില്‍നിന്ന്‍ അകുന്നുപോയ മനുഷ്യവര്‍ഗ്ഗത്തെ ദൈവത്തോടു നിരപ്പിക്കുവാന്‍ ദൈവം തന്നെ മുന്‍കൈയെടുത്ത രക്ഷയുടെ മാര്‍ഗ്ഗമാണ് ക്രൂശിലെ യേശു. ക്രൂശിലൂടെ മനുഷ്യന്റെ ദൈവബന്ധത്തെ ക്രിസ്തു പുനഃസ്ഥാപിച്ചു. അങ്ങനെ അവിടുന്നു നമ്മുടെ സമാധാനമായിത്തീര്‍ന്നു. മുമ്പെ ദൂരസ്ഥരായിരുന്ന നാം ക്രിസ്തുയേശുവില്‍, ക്രിസ്തുവിന്റെ രക്തത്താല്‍ സമീപസ്ഥരായി തീര്‍ന്നു (എഫെ-2:13-18). അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നമ്മെ അവന്‍ ഉയിര്‍പ്പിച്ചു (എഫെ-2:1). ഇതിലുള്ള വിശ്വാസത്താല്‍ കൃപയാല്‍ പാപിയായ മനുഷ്യന്‍ രക്ഷിക്കപ്പെടും എന്ന് വി.പൗലൊസ് പഠിപ്പിച്ചു. ദൈവത്തോടുള്ള മനുഷ്യന്റെ ബന്ധത്തെയാണ് ക്രൂശ് പുനഃസ്ഥാപിച്ചത്.
3. പുനഃസ്ഥാപനത്തിനായുള്ള അപേക്ഷ (മര്‍-10:46-52)
വഴിയരികില്‍ ഭിക്ഷക്കാരനായിരിക്കുന്ന കുരുടനായ ബര്‍ത്തിമായി യെരിഹോവിലൂടെ യേശു കടന്നുപോകുന്നത് കേട്ടിട്ട് നിലവിളിച്ചു: യേശുവേ, ദാവീദ്പുത്രാ എന്നോട് കരുണയുണ്ടാകേണമേ. മിണ്ടാതിരിക്കുവാന്‍ പലരും അവന് താക്കീത് നല്‍കിയെങ്കിലും അവന്‍ ഏറ്റവും അധികം നിലവിളിച്ചുകൊണ്ടിരുന്നു (10:48). യേശു അവന്റെ നിലവിളി കേള്‍ക്കുകയും നഷ്ടപ്പെട്ടുപോയ കാഴ്ചയെ പുനഃസ്ഥാപിക്കുകയും ചെയ്തു. നഷ്ടപ്പെട്ടുപോയ കണ്ണുകളുടെ തിളക്കവും വെളിച്ചവും പുനഃസ്ഥാപിക്കപ്പെട്ടു. മനുഷ്യരെ മനുഷ്യരായി കാണുവാനും ബന്ധങ്ങളെ തിരിച്ചറിയുവാനും ദൈവത്തെയും അവിടുത്തെ തിരുവെഴുത്തുകളെയും വിവേചിക്കുവാനും സാധിച്ചു. അങ്ങനെ നമ്മുടെ കാഴ്ചകള്‍ പുനഃസ്ഥാപിക്കപ്പെടാന്‍ നമ്മില്‍ നിന്നുതന്നെ ഒരു നിലവിളി ഉയരണം- ''യേശുവേ, ദാവീദ്പുത്രാ എന്നോട് കരുണയുണ്ടാകേണമേ.
പ്രാര്‍ത്ഥന
പുനഃസ്ഥാപിക്കുന്നവനായ ദൈവമേ, ഞങ്ങളോടുള്ള വലിയ സ്‌നേഹത്താല്‍ സകലബന്ധനങ്ങളില്‍ നിന്നും ഞങ്ങളെ അഴിച്ചുവിട്ടവനേ, ഞങ്ങളുടെ ലംഘനങ്ങള്‍ ക്ഷമിച്ച് ഞങ്ങളെ ജീവിപ്പിക്കുമാറാക്കേണമേ. അങ്ങനെ അങ്ങയെ ഞങ്ങളുടെ കര്‍ത്താവായി അംഗീകരിക്കുവാനും അങ്ങയെ പിന്തുടരുവാനും ഞങ്ങളുടെ ദൃഷ്ടിയെ പൂര്‍വ്വ സ്ഥിതിയിലാക്കേണമേ. അങ്ങയോടും പരിശുദ്ധാത്മാവിനോടും കൂടെ ഇന്നും എന്നേക്കും കാലാവസാനം കൂടാതെ ജീവിച്ചു വാഴുന്ന ക്രിസ്തു വഴി ഞങ്ങളപേക്ഷിക്കുന്നു. ആമേന്‍