ധ്യാനവചനം:
മുമ്പും പിമ്പും നടക്കുന്നവര്‍: ഹോശന്നാ, കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍: വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുതങ്ങളില്‍ ഹോശന്നാ എന്നു ആര്‍ത്തുകൊണ്ടിരുന്നു (മര്‍-11:9,10)
യേശു വിശുദ്ധ നഗരമായ യരുശലേമിലേക്ക് ജൈത്ര പ്രവേശനം ചെയ്യുമ്പോള്‍ ജനങ്ങള്‍ ''ഇപ്പോള്‍ രക്ഷിക്കണമേ'' എന്നു വിളിച്ചു കൊണ്ടിരുന്നു. അവര്‍ തങ്ങളുടെ വസ്ത്രങ്ങളും വൃക്ഷചില്ലകളും വഴിയില്‍ വിരിച്ചു. മശിഹയാണ് അവരെ രക്ഷിക്കുന്നത്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ യേശുവിനെ മശിഹയെന്നും രാജാവെന്നും പ്രഘോഷിക്കുകയായിരുുന്നു. 'ഹോശാന' എന്നതിന് എബ്രായഭാഷയില്‍ ''ഹോഷീ ആഹ്‌നാ'' എന്ന ദീര്‍ഘവിധായകരൂപമാണ് ഉപയോഗിച്ചിരിക്കുന്നത്. ''ഇപ്പോള്‍ രക്ഷിക്കണമേ'' എന്നാണ് ഇതിന്റെ അര്‍ത്ഥം. 2ശമു-14:4, 2രാജാ-6:26-ല്‍ യിസ്രായേല്‍രാജാക്കന്മാരായ ദാവീദിന്റെ അടുക്കലും, യെഹോരാമിന്റെ അടുക്കലും ബലഹീനരായ ചില സ്ത്രീകള്‍ രാജാക്കന്മാരില്‍ നിന്നും സഹായവും, സംരക്ഷണവും നേടുമ്പോള്‍ ഉപയോഗിക്കുന്ന വാക്കിനും ഇതുതന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഹോശാനാ എന്നത് യേശുവിനോടുള്ള സ്തുതിയുടെ നിലവിളിയല്ല, പ്രത്യുത ബന്ധനത്തില്‍ നിും വിമോചനത്തിലേക്ക് നയിക്കേണ്ടതിന് ദൈവത്തോട് നിലവിളിക്കു ജനത്തിന്റെ ഒരു വിലാപമണ് - കാരണം അവര്‍ പ്രതീക്ഷിച്ചിരു മശിഹ വിരിക്കുു. സങ്കീ-118:25,26-ലെ ഉദ്ധരണിയാണിത്. യഹൂദന്മാര്‍ കൂടാരപെരുന്നാളിനു ചൊല്ലുന്ന സങ്കീര്‍ത്തനമാണിത്. ഉത്സവത്തിന്റെ ഏഴുദിവസവും ദൈവാലയത്തിന്റെ പ്രാകാരത്തില്‍ ആളുകള്‍ കൂട്ടം കൂടി കയ്യിലിരിക്കുന്ന കുരുത്തോലകള്‍ യാഗപീഠത്തിന്റെ നേര്‍ക്കു കുതിച്ചുകൊണ്ട് ഹോശന്നാ വിളിക്കുമ്പോള്‍ കാഹളം ഊതും. ഇവിടെ പുരുഷാരം യേശുവിന് ചുറ്റും കൂടി ഹോശന്നാ വിളിച്ചതില്‍ പല കാര്യങ്ങളും മനസ്സിലാക്കുന്നു (മത്താ-21:9,15, മര്‍-11:9, യോ-12:13).
ശ) തീര്‍ത്ഥാടകര്‍ ആലയത്തിലേക്കു വരുന്ന പ്രത്യേക പെരുന്നാളുകളുടെയും ഉത്സവങ്ങളുടെയും ദിനങ്ങളില്‍ അവരെ അഭിവാദനം ചെയ്യുന്ന രീതി ഇതായിരുന്നു ''കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍'' ഞങ്ങള്‍ യഹോവയുടെ ആലയത്തില്‍നിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു (സങ്കീ-118:26).
ശശ) ''കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍'' ഇത് മശിഹായെക്കുറിക്കുന്ന ഒരു പ്രയോഗമാണ്. അതായത്, യേശുവിനെ മശിഹയായി അവര്‍ ഏറ്റുപറയുന്നതാണ് വ്യക്തമാക്കുന്നത്. സ്‌നേഹത്തിന്റെ ഒരു രാജാവല്ല യഹൂദന്മാര്‍ക്കു അന്ന് ആവശ്യമായിരുന്നത്. പ്രത്യുത, ശത്രുക്കളുടെ കയ്യില്‍നിന്നു രക്ഷിച്ച് മോചനം നല്‍കുന്ന ജയവീരനായ ഒരു രാജാവിനെയായിരുന്നു അവര്‍ പ്രതീക്ഷിച്ചിരുന്നത്.
ശശശ) കഴുത പുറത്ത് 'കഴുതക്കുട്ടിയുടെ പുറത്തു' വരുന്ന മശിഹായെക്കുറിച്ച് സെഖര്യാവിന്റെ പ്രവചനത്തിലും കാണുന്നുണ്ട് (സെഖ-9:9-12). പൗരസ്ത്യരാജ്യങ്ങളില്‍ കഴുതയെ ഒരു കുലീനമൃഗമായി കണ്ടിരുുന്നു. 22 വര്‍ഷം യിസ്രായേലിന് ന്യായാധിപനായിരുന്ന ഗിലെയാദ്യനായ യായീറിനു കഴുതപ്പുറത്തുകയറി ഓടിക്കുന്ന മുപ്പത് പുത്രന്മാര്‍ ഉണ്ടായിരുന്നു. മെഫീബോശെത്തിന്റെ ഭൃത്യനായ സീബാ കഴുതപ്പുറത്തു യാത്ര ചെയ്തു (2രാജ-16:1), ദാവീദിനും അബ്ശലോമിനുമൊക്കെ ഉപദേശം നല്‍കിയിരുന്ന സമര്‍ത്ഥനായിരുന്ന മന്ത്രിയായ (2ശമു-15:12, 16:23) അഹീഥോഫെല്‍ കഴുതപ്പുറത്ത് യാത്ര ചെയ്തതായി രേഖയുണ്ട് (2ശമു-17:23). ശൗലിന്റെ മകനായ മെഫിബോശെത്ത് രാജകുമാരന്‍ ദാവീദിന്റെ അടുക്കല്‍ കഴുതപ്പുറത്ത് വരുന്നു (2ശമു-19:26). ഒരു രാജാവ് കുതിരപ്പുറത്ത് വരുന്നത് യുദ്ധത്തിനും, കഴുതപ്പുറത്ത് വരുന്നത് സമാധാനത്തിനുമായിരുന്നു. യേശുക്രിസ്തു ഇവിടെ സമാധാനപ്രഭുവായിട്ടാണ് യരുശലേമിലേക്കു വരുന്നത്.
ശ്) നാലു സുവിശേഷകന്മാരും ഈ സംഭവം എഴുതുന്നത് കൊണ്ടുതന്നെ, ഇത് യേശുവിന്റെ ചരിത്രത്തിലെ ഒരു പ്രധാനസംഭവമായി മനസ്സിലാക്കുന്നു (മത്താ-21:1-17, മര്‍-11:1-10, ലൂ-19:29-46, യോ-12:12-19). ഈ സംഭവങ്ങളില്‍ നിന്നും ഹോശന്നാ ഞായറിന്റെ സന്ദേശം ചില കാര്യങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുുന്നു.
1. യേശുക്രിസ്തു സമാധാനത്തിന്റെ രാജാവ് : വ്യക്തിപരമായ ജീവിതങ്ങളില്‍ (സങ്കീ-24)
സമാധാനത്തിന്റെ രാജാവായി (യെശ-9:6, എബ്രാ-7:2) യേശു നമ്മുടെ ജീവിതങ്ങളിലേക്കും പ്രവേശിക്കണം. ആലയത്തെ ശുദ്ധീകരിച്ചതുപോലെ തന്റെ ആലയമായ നമ്മുടെ ശരീരങ്ങളെ (1കൊ-3:16, റോ-12:1,2) അഥവാ നമ്മുടെ ജീവിതങ്ങളെ അവിടുന്ന് ശുദ്ധീകരിക്കണം. എല്ലാ തിന്മയുടെ ബന്ധനങ്ങളില്‍ നിന്നും, അന്ധകാരത്തിന്റെ ശക്തികളില്‍ നിന്നും, സ്വാര്‍ത്ഥ സ്വഭാവങ്ങളില്‍ നിന്നും, ''ഇപ്പോള്‍ രക്ഷിക്കണമേ'' - ഹോശന്നാ എന്നു പ്രാര്‍ത്ഥിക്കുന്ന - അതിന്നായി സമര്‍പ്പിക്കുന്ന ദിവസമായി ഇന്നു തീരണം. നമ്മുടെ കുടുംബത്തിന്റെ രാജാവായി, തീരാന്‍ അവിടുന്നു കുടുംബങ്ങളിലേക്ക് പ്രവേശിക്കട്ടെ. മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ . അതിനായി പണ്ടേയുള്ള വാതിലുകളെ തുറന്നു കൊടുക്കാം (സങ്കീ-24:7-10).
2. ക്രിസ്തുവിനെ വഹിക്കാന്‍ കഴുതയെ ആവശ്യമുണ്ട് (മര്‍-11:1-11)
യേശുവും ശിഷ്യന്മാരും ബേത്ത്ഫഗയില്‍ എത്തിയപ്പോള്‍ യേശു രണ്ട് ശിഷ്യന്മാരെ അടുത്തുള്ള ഗ്രാമത്തിലേക്ക് അയച്ചു. ''കര്‍ത്താവിന് ഇതിനെ കൊണ്ടാവശ്യമുണ്ട്'' എന്നു പറഞ്ഞ് കഴുതയെ കൊണ്ടുവരാന്‍ പറഞ്ഞു (മത്താ-21:3, 11:3, ലൂ-19:31). അതു മുന്‍കൂട്ടി നിശ്ചയിച്ച ഒരു ക്രമീകരണമായിരിക്കണം. ഒരു ഗ്രാമീണനോട് മുന്‍കൂട്ടി പറഞ്ഞ് തരപ്പെടുത്തിയിരുന്ന ഒരു കഴുത. സാധുസുന്ദരസിംഗിന് പാശ്ചാത്യരാജ്യത്തില്‍ നല്‍കിയ ചുവന്ന പരവതാനി സ്വീകരണത്തില്‍ അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്: ''എനിക്കല്ല, കര്‍ത്താവിനാണ് നിങ്ങള്‍ സ്വീകരണം നല്‍കിയത്, ഞാന്‍ കര്‍ത്താവിനെ വഹിക്കുന്ന ഒരു കഴുത മാത്രമാണ്. ആ കഴുതയാണ് ഈ കാര്‍പ്പറ്റില്‍ നടന്നത്''. സമാധാനത്തിന്റെ സന്ദേശം അറിയിക്കാന്‍, തിന്മകളുടെയും അഴിമതിയുടെയും ആത്മീയതയുടെ വാണിജ്യവല്‍ക്കരണങ്ങളുടെയും ശക്തികളെ അട്ടിമറിച്ച്, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുള്ള വിമോചന കാഹളം ഊതാന്‍ സ്‌നേഹത്തിലൂടെയും, അക്രമരാഹിത്യ പ്രവര്‍ത്തനങ്ങളിലൂടെയും സഹനത്തിലൂടെയും എല്ലാ വ്യവസ്ഥിതികളെയും ശുദ്ധീകരിക്കാന്‍ യേശുവിനെ ചുമക്കുന്ന കഴുതകളെ ആവശ്യമുണ്ട്.
3. ക്രിസ്തു നമ്മുടെ സമാധാനം (എഫെ-2:11-22)
ദൈവത്തില്‍ നിന്ന് അകന്നിരുന്ന മനുഷ്യനെ ക്രിസ്തുവിന്റെ ക്രൂശ് ദൈവത്തോടു ഒന്നാക്കി തീര്‍ത്തു. അങ്ങനെയാണ് ക്രിസ്തു നമ്മുടെ സമാധാനമായി തീര്‍ന്നത് (എഫെ-2:13,14). വേര്‍പാടിന്റെ നടുചുവരിനെ അവിടുന്ന് ഇടിച്ചു കളഞ്ഞു. ഇന്ന് യേശുക്രിസ്തുവിലൂടെ മനുഷ്യന് ദൈവത്തിലേയ്ക്ക് പ്രവേശിക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കി. അങ്ങനെ ക്രിസ്തു ദൈവത്തോടുള്ള സമാധാനമായി മാറി (റോ-5:1). മുന്‍സൂചിപ്പിച്ചതുപോലെ 'ഹോശന്നാ' അഥവാ 'ഇപ്പോള്‍ രക്ഷിക്കേണമേ' എന്ന ജനത്തിന്റെ ആര്‍പ്പുവിളി ഇന്നും മനുഷ്യരില്‍ നിന്നും ഉയര്‍ന്നുകൊണ്ടിരിക്കുന്നതായി കാണുന്നു. പാപത്തില്‍നിന്നും, തിന്മയുടെ ശക്തികളില്‍ നിന്നും രോഗ-ശാപങ്ങളില്‍നിന്നും ഒടുവില്‍ നിത്യമരണത്തില്‍ നിന്നും രക്ഷിക്കുന്ന ദൈവത്തോടുള്ള ഒരു പ്രാര്‍ത്ഥനയാണിത്. ദൈവം ഒരുക്കിയ രക്ഷയുടെ വഴിയെ തിരിച്ചറിഞ്ഞവര്‍, ആ സത്യത്തില്‍ നടക്കേണ്ടതിന്റെ അടയാളങ്ങളായിരിക്കണം. ഇന്നു വഹിക്കുന്ന കുരുത്തോലയും വൃക്ഷചില്ലകളും രക്ഷയ്ക്കു വേണ്ടിയുള്ള ഈ വിളി കേട്ടു രക്ഷ നല്‍കുന്ന ദൈവത്തിന് സ്‌തോത്രം ചെയ്യാം (അ.പ്ര-4:12). കര്‍ത്താവില്‍ വിശ്വസിക്കുമ്പോള്‍ ലഭിക്കുന്ന ഈ രക്ഷയുടെ ശക്തി (അ.പ്ര-16:31, റോ-10:9, എഫെ-2:8,9) ദൈനം ദിനം നാം അനുഭവിച്ചുകൊണ്ടിരിക്കണം. കാരണം ഓരോ ദിവസവുമുള്ള നമ്മുടെ പ്രാര്‍ത്ഥനയാണിത് - ''ഹോശന്നാ'' ''ഇപ്പോള്‍ രക്ഷിക്കേണമേ''. സമാധാനത്തിന്റെ രാജാവേ എഴുന്നള്ളേണമേ.
യേശുവോടു ചേര്‍ന്നിരിപ്പതെത്ര മോദമേ
യേശുവിനായ് ജീവിക്കുന്നതെത്ര ഭാഗ്യമേ
ആശതന്നൊടെന്നുമെന്നില്‍ വര്‍ദ്ധിച്ചീടുന്നേ
ആശുതന്റെ കൂടെ വാഴാന്‍ കാംക്ഷിച്ചീടുന്നേ
പ്രാര്‍ത്ഥന
സര്‍വ്വശക്തനായ ദൈവമേ, മഹത്വത്തിന്റെ രാജാവേ, ഭൂതലത്തിന്റെ അറ്റത്തോളം തന്റെ രാജത്വം വിസ്തൃതമായിരിക്കുകയും സകലര്‍ക്കും സമാധാനം ഉദ്‌ഘോഷിക്കുകയും ചെയ്തവനേ, അങ്ങ് ഞങ്ങളുടെ ജീവിതങ്ങളിലേയ്ക്ക് ജയോത്സവമായി എഴുന്നള്ളുകയും ഞങ്ങളുടെ മദ്ധ്യേയുള്ള തടസ്സങ്ങളേയും ശത്രുത്വത്തിന്റെ വിഭജനച്ചുവരുകളേയും ഇടിച്ചുകളയേണമേ. അങ്ങനെ ഞങ്ങള്‍ ഒരു ശരീരവും ഒരു ജനതയും അവിടുത്തെ നിവാസവുമാകേണ്ടതിന് ഒന്നിച്ചു പണിതുവരുന്ന ദൈവത്തിന്റെ വിശുദ്ധമന്ദിരവുമാകുന്നുവല്ലോ. അങ്ങയോടും പരിശുദ്ധാത്മാവിനോടും കൂടെ ഇന്നും എന്നേക്കും കാലാവസാനം കൂടാതെ ജീവിച്ചു വാഴുന്ന ക്രിസ്തു വഴി ഞങ്ങളപേക്ഷിക്കുന്നു. ആമേന്‍