Sermon Outlines
Create Account
1-800-123-4999

ഉയിർത്ത കർത്താവിന്റെ നിയോഗം

Monday, 11 April 2016 06:13
Rate this item
(0 votes)

ഏപ്രി 17

ഉയിത്ത കത്താവിന്റെ നിയോഗം

Commissioning the Risen Lord

യിരെ. 9:1-10             സങ്കീ. 47

1 തിമൊ. 4:6-16        യോഹ. 20:19-23

ധ്യാനവചനം: യേശു പിന്നെയും അവരോടു: നിങ്ങൾക്കു സമാധാനം; പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു എന്നു പറഞ്ഞു (യോഹ. 20:21).

നിയോഗിക്കുക, ആജ്ഞാപിക്കുക, ചുമതലപ്പെടുത്തുക ഇങ്ങനെ ഈ വാക്കു മാറിമാറി വേദപുസ്തകത്തിൽ പ്രയോഗിച്ചിട്ടുണ്ട് (ഉല്പ. 26:4, പുറ. 6:13, 1രാജാ. 14:6, ഹഗ്ഗാ. 1:12, അ.പ്ര. 7:53, റോമ. 16:24, 1ശമു. 15:1, 2ശമു. 15:25, ദാനി. 2:24, ഹബ. 1:12, അ.പ്ര. 15:22). ശിഷ്യന്മാരെ പല ഘട്ടങ്ങളിലായി കർത്താവ് ശുശ്രൂഷയ്ക്കു നിയോഗിക്കുന്നതായി കാണുന്നു. ഉയിർപ്പിനു മുമ്പും ഉയിർപ്പിനു ശേഷവുമുള്ള നിയോഗമായി ഇതിനെ മനസ്സിലാക്കുന്നു (pre-resurrection and post-resurrection commissioning). പിതാവ് അയച്ചതുപോലെ പുത്രനും അയയ്ക്കുന്നു. യേശുവിന്റെ സ്വർഗ്ഗാരോഹണത്തിനുശേഷം പുതിയനിയമ സഭയിലും ഈ നിയോഗം ദൃശ്യമാണ് (അ.പ്ര. 13:1-3). 

1.   പിതാവ് അയച്ചതുപോലെ നിയോഗിക്കുന്നു (യോഹ. 20:19-23)

ഉയിർത്തെഴുന്നേറ്റ ക്രിസ്തു തന്റെ ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെട്ടു. ''പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു'' (യോഹ. 20:22) എന്നു പറഞ്ഞ് അവരുടെമേൽ ഊതി പരിശുദ്ധാത്മാവിനെ നല്കി അയച്ചു. പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ ശക്തി പ്രാപിച്ചിട്ട്  എന്റെ സാക്ഷികൾ ആകുവിൻ (അ.പ്ര.1:8) എന്നു മറ്റൊരു സന്ദർഭത്തിലും പറഞ്ഞു. ഇവിടെ ഒരു കാര്യം പ്രസ്താവ്യമാണ്. യോഹന്നാൻ പറയുന്നതനുസരിച്ച് ഇവരെ ഏല്പിക്കുന്ന ദൗത്യം എല്ലാവർക്കും പാപമോചനം നൽകാനാണ്. ''ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നുവോ അവർക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിർത്തുന്നുവോ അവർക്കു നിർത്തിയിരിക്കുന്നു'' (യോഹ. 20:23). ലോകത്തിനു ക്ഷമ അത്യാവശ്യമാണ്. എല്ലാവരോടും ക്ഷമിക്കുക. അഥവാ ക്ഷമ നൽകുക. സ്‌നേഹത്തിന്റെ മറ്റൊരു ഭാവം. ക്രിസ്തു പ്രത്യക്ഷപ്പെടുന്നിടത്ത് കൈയും വിലാപ്പുറവും കാണിക്കുന്നു - മുറിപ്പാടുകൾ (ലൂക്കൊ. 24:40, യോഹ. 20:27). ദൈവം തന്റെ പുത്രനെ അയച്ചപ്പോൾ ലോകത്തിൽനിന്നു തനിക്കു ലഭിച്ച മുറിവുകളാണിവ. പിതാവ് പുത്രനെ അയച്ചതുപോലെ തന്നെയാണു പുത്രനും നമ്മെ അയയ്ക്കുന്നതെന്ന് ഇവിടെ സ്മരിക്കപ്പെടണം. മത്തായി പറയുന്ന മഹാആജ്ഞ മറ്റൊന്നാണ് (മത്താ. 28,19,20) - യേശുക്രിസ്തു പഠിപ്പിച്ചതൊക്കെ അനുസരിക്കത്തക്കവിധം പഠിപ്പിച്ചുകൊണ്ടു സകലജാതികളെയും ശിഷ്യരാക്കുക. മർക്കൊസ് പറയുന്നതു വേറൊന്നാണ് - സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിക്കുക (മർക്കൊ. 16:15). എന്തായാലും ദൗത്യനിർവ്വഹണം സഭയുടെ പ്രധാന ലക്ഷ്യമാകേണ്ടതാണ്.

2.   ക്രിസ്തീയസ്വഭാവത്തിനുള്ള നിയോഗം (1 തിമൊ. 4:6-16)

വി.പൗലൊസ് തിമൊഥെയോസിനു നല്ല ശുശ്രൂഷകനാകാൻ നിയോഗിച്ചു (1തിമൊ. 4:6). ക്രിസ്തീയസ്വഭാവം പ്രാപിക്കാനായി നൽകുന്ന ഉപദേശമാണ് 1തിമൊ. 4:6-16 -ൽ കാണുന്നത്. ഇത്തരം സ്വഭാവമാണ് മറ്റുള്ളവരെ ക്രിസ്തുവിലേക്കു ആകർഷിക്കുന്നത്. ക്രിസ്തുവിന്റെ പത്രമായി (2കൊരി. 3:3) നമ്മെ നിയോഗിച്ചിരിക്കുന്നു. കേരളത്തെ അറിയാത്ത ഒരാൾ കേരളത്തെ അറിയുന്നത് കേരളത്തിന്റെ പത്രം വായിച്ചിട്ടാണ്. അതുപോലെ യേശുവിനെ അറിയാത്ത ഒരാൾ യേശുവിനെ അറിയേണ്ടത് യേശുവിന്റെ പത്രം വായിച്ചിട്ടാണ്. യേശുവിന്റെ പത്രം നമ്മുടെ ജീവിതശൈലിയാണ്. ഇങ്ങനെ ഒരു ക്രിസ്തീയസ്വഭാവം ഉണ്ടാകാനായുള്ള നിയോഗമാണ് ഉയിർത്ത ക്രിസ്തു നല്‍കുന്നത്.

 

Menu