Sermon Outlines
Create Account
1-800-123-4999

വിശ്വാസരൂപീകരണത്തിന്റെ ഇടമെന്ന കുടുംബം

Monday, 23 December 2019 10:46
Rate this item
(1 Vote)

ഡിസംബര്‍ 29
ക്രിസ്തുമസിനുശേഷം ഒന്നാംഞായര്‍
1st Sunday after Christmas

കുടുംബഞായര്‍ (Family Sunday)

വിശ്വാസരൂപീകരണത്തിന്റെ ഇടമെന്ന കുടുംബം
Family as Faith Forming space


പഴയനിയമം       ഉല്പ. 27:11-29
സങ്കീര്‍ത്തനം     127
ലേഖനം              1 യോഹ. 2:7-17
സുവിശേഷം     മത്താ. 12:46-50

ധ്യാനവചനം: യഹോവ വീടു പണിയാതിരുന്നാല്‍ പണിയുന്നവര്‍ വൃഥാ അദ്ധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാല്‍ കാവല്ക്കാരന്‍ വൃഥാ ജാഗരിക്കുന്നു (സങ്കീ. 127:1).


കുടുംബത്തിന്റെ നാഥന്‍ കര്‍ത്താവാണ് (എഫെ. 3:14). അതുകൊണ്ടുതന്നെ കുടുംബത്തെ പണിയേണ്ടതും ദൈവം ആയിരിക്കണം. അതാണ് യഹോവ വീടു പണിയാതിരുന്നാല്‍ പണിയുന്നവര്‍ വൃഥാ അദ്ധ്വാനിക്കുന്നുവെന്നു സങ്കീര്‍ത്തകന്‍ പാടുന്നത്. സമൂഹത്തിന്റെ അടിസ്ഥാനഘടകമാണിത്. ഇന്നു കൂടുതലും അണുകുടുംബ (ചൗരഹലമൃ ളമാശഹ്യ) വ്യവസ്ഥിതിയാണു കേരളത്തില്‍ കാണുന്നത്. കൂട്ടുകുടുംബരീതി (ഖീശി േളമാശഹ്യ ീൃ ലഃലേിറലറ ളമാശഹ്യ) ഇന്നു കുറവാണ്. ഗൃഹനാഥനും ഭാര്യയും മാതാവും പിതാവും മക്കളും മരുമക്കളും ദാസീദാസന്മാരും ചേര്‍ന്നതാണു എബ്രായ കുടുംബം. കുടുംബമെന്ന ആശയവുമായി അടുത്തുവരുന്ന പദമാണു ബയിത് (വീട്). ഈ പദത്തെ വീട് (1ദിന.13:14), കുടുംബം (സങ്കീ.68:6), ഭവനം (2ദിന.35:5,12) എന്നൊക്കെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തീയ ആത്മീയതയില്‍ കുടുംബം ഒരു പ്രധാന സ്ഥാനം വഹിക്കുന്നു. ''ഞാനും എന്റെ കുടുംബവും യഹോവയെ സേവിക്കും'' എന്ന യോശുവയുടെ സമര്‍പ്പണം പ്രസ്താവ്യമാണല്ലോ. ദൈവസഭയും ഒരു കുടുംബമാണ്, കുടുംബങ്ങളുടെ കുടുംബം. കുടുംബം വിശ്വാസരൂപീകരണത്തിന്റെ ഇടമാണ്. തലമുറകള്‍ ദൈവത്തെ അറിയുന്നതും പ്രാര്‍ത്ഥിക്കാന്‍ പഠിക്കുന്നതും ആരാധനയെ പരിചയപ്പെടുന്നതും ഇവിടെയാണ്.

1. കുടുംബത്തിന്റെ അനുഗ്രഹം (ഉല്പ. 27:11-29)
യിസഹാക്ക് ഏശാവിനെ അനുഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ആ അനുഗ്രഹത്തെ പിടിച്ചടക്കാന്‍ റിബെക്കാ യാക്കോബിനെ ഉപദേശിക്കുന്നു. അപ്പന്മാരുടെ അനുഗ്രഹം മക്കള്‍ക്കു അനുഗ്രഹമായിത്തീരുമെന്നു യഹൂദന്മാര്‍ വിശ്വസിച്ചിരുന്നു. കുടുംബങ്ങള്‍ അനുഗ്രഹത്തിന്റെ ഇടമായി മാറണം. യാക്കോബിനെ മാത്രമല്ല ക്രമേണ യിസഹാക്ക് ഏശാവിനെയും ധൈര്യപ്പെടുത്തുന്നു. ഭൂമിയിലെ പുഷ്ടി ഇല്ലെങ്കിലും ആകാശത്തിലെ മഞ്ഞില്ലെങ്കിലും നിന്റെ വാളുകൊണ്ടു നീയും ഉപജീവിക്കുമെന്നും ഒരുനാള്‍ നിന്റെ അനുജന്റെ നുകം കഴുത്തില്‍നിന്നു കുടഞ്ഞുകളയുമെന്നും യിസഹാക്ക് ഏശാവിനെ അനുഗ്രഹിച്ചു (ഉല്പ. 1:39,40). യാക്കോബും അനുഗ്രഹിക്കപ്പെട്ടവനായിത്തീര്‍ന്നു. അതു ദൈവത്തിന്റെ മുന്‍നിര്‍ണ്ണയവും കൂടിയായിരുന്നു (റോമ. 9:10-14). കുടുംബങ്ങള്‍ ദൈവാനുഗ്രഹങ്ങളുടെ ഇടമാണ്.

2. കുടുംബത്തിനുള്ള മാര്‍ഗ്ഗരേഖ (1യോഹ. 2:7-17)
കുടുംബങ്ങള്‍ ദൈവകേന്ദ്രിതമാകണം. ലോകസ്‌നേഹത്തിലല്ല ദൈവസ്‌നേഹത്തില്‍ ബന്ധിക്കപ്പെട്ടവരായി ജീവിക്കണം. സഹോദരങ്ങളും പിതാക്കന്മാരും ബാല്യക്കാരും ഏതുതരത്തില്‍ ദൈവസ്‌നേഹമുള്ളവരായിരിക്കണമെന്നാണ് 1യോഹ. 2:7-17 - ല്‍ രേഖപ്പെടുത്തുന്നത്. കുടുംബാംഗങ്ങള്‍ക്കുള്ള ഒരു മാര്‍ഗ്ഗരേഖയായി ഇതിനെ കാണാം. പരസ്പരം സ്‌നേഹിക്കുന്നവര്‍ വെളിച്ചത്തില്‍ വസിക്കുന്നു (1യോഹ. 2:10). ഇങ്ങനെ ഇരുട്ടില്‍ നടക്കാതെ വെളിച്ചത്തില്‍ വസിക്കേണ്ടതിനു കുടുംബങ്ങള്‍ തയ്യാറാകുമ്പോഴാണ് വിശ്വാസരൂപീകരണം ഉണ്ടാകുന്നത്.

3. വലിയകുടുംബത്തിന്റെ മാതൃക (മത്താ. 12:46-50)
വിശ്വാസത്തില്‍ ജീവിക്കുന്ന ഒരു കുടുംബം മറ്റനേകം കുടുംബങ്ങള്‍ക്കു മാതൃകയാണ്. അതു സഭയിലും അനേകരെ വിശ്വാസത്തില്‍ വളര്‍ത്തും. അമ്മയും സഹോദരന്മാരും യേശുവിനോടു സംസാരിക്കാന്‍ ആഗ്രഹിച്ചു പുറത്തുനില്‍ക്കുമ്പോള്‍ ആ വിവരം ഒരാള്‍വന്നു യേശുവിനെ അറിയിച്ചു. എന്നാല്‍ ശിഷ്യന്മാരുടെ നേരെ കൈനീട്ടി : ''സ്വര്‍ഗ്ഗസ്ഥനായഎന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവന്‍ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു'' എന്നു യേശു പറഞ്ഞു (മത്താ. 12:46-50). ഒരു വലിയ കുടുംബത്തിന്റെ ദൃഷ്ടാന്തമാണത്. യേശുവിന്റെ വചനം കേള്‍ക്കയും സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം ചെയ്യുകയും ചെയ്യുന്നവര്‍ ഒരു വലിയ കുടുംബത്തിന്റെ അംഗമാകുന്നു. അതു ദൈവത്തിന്റെ കുടുംബമാണ്. ജഡിക-രക്തബന്ധങ്ങളിലുപരി ഉരിത്തിരിഞ്ഞുവരുന്ന ആത്മീയകുടുംബമാണിത്. ഇതാണ് ക്രൈസ്തവസഭ.

Menu